23.7 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Uncategorized

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പില്‍ മാറ്റംവരുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.മറ്റു ഒമ്പതു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും പലയിടത്തും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്.

Related posts

തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നു’; വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തി തുർക്കി രക്ഷാസംഘം

Aswathi Kottiyoor

പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, ഞാൻ ആയിരുന്നു അത്; തന്‍റെ ‘ആടുജീവിതം’ കാണാൻ നജീബ് എത്തി

Aswathi Kottiyoor

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox