22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മോട്ടോര്‍ പൈപ്പില്‍ പിടിച്ച് ഒരു രാത്രി മുഴുവൻ…; 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി
Uncategorized

മോട്ടോര്‍ പൈപ്പില്‍ പിടിച്ച് ഒരു രാത്രി മുഴുവൻ…; 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി

തൃശൂര്‍: പള്ളി പെരുന്നാളില്‍ പങ്കെടുക്കാൻ പോയ യുവാവ് കിണറ്റില്‍ വീണു. ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കഴിഞ്ഞ യുവാവിനെ രാവിലെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷിച്ച് പുറത്തെത്തിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്. ഒല്ലൂര്‍ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം. വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്.

കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍. തൃശൂര്‍ അഗ്നി രക്ഷാ സേന അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ റ്റി.എസ്. ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച് കരയ്ക്കു കയറ്റിയത്. അതേസമയം, തിരുവനന്തപുരം വെങ്ങാനൂരിൽ 50 അടി താഴ്ചയയുള്ള കിണറ്റിൽ വീണ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് രക്ഷിച്ചിരുന്നു. 12 വയസുള്ള പെൺകുട്ടിയാണ് കിണറ്റില്‍ വീണത്. തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു.

Related posts

100 കോടിയുണ്ടെങ്കിൽ കരുവന്നൂരിന് പരിഹാരം; കമ്യൂണിസ്റ്റ് വിരുദ്ധർ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു’

Aswathi Kottiyoor

നെഞ്ചിടിപ്പേറ്റണ്ട, സ്വർണവില താഴേക്ക്

Aswathi Kottiyoor

കൊല്ലത്ത് ആൺസുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox