23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Uncategorized

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അറബികടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.120 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തേജ് ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നിലവില്‍ 175 കിലോമീറ്ററാണ് വേഗം. സദാ, മിര്‍ബാത്ത്, സലാല തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 50മുതല്‍ 150 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്നാണ് സിവില്‍ ഏവിയേഷന്റെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഒമാനില്‍ ഇന്നും നാളെയും പൊതു അവധിയാണ്. ചുഴലിക്കാറ്റ് രൂക്ഷമാവുകയാണെങ്കില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും അവശ്യ സാധനങ്ങള്‍ നല്‍കുന്നിനുമടക്കം നടപടി ഇതിനോടകം സര്ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം തുറന്നത്. തേജ് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Related posts

ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും: മന്ത്രിസഭാ ഉപസമിതി

Aswathi Kottiyoor

‘സാമുദായിക സൗഹാർദം സംരക്ഷിച്ചു’; മാധ്യമപ്രവർത്തകൻ സുബൈറിന് പുരസ്കാരം നൽകി തമിഴ്നാട്

Aswathi Kottiyoor

എംപോക്സ് ഭീതി, കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം; സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും

Aswathi Kottiyoor
WordPress Image Lightbox