28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ
Uncategorized

ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ കുരുന്നുകൾ എത്തിത്തുടങ്ങി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.

Related posts

സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി തുടരും, ബട്ലറെ കൈവിട്ടതിൽ ആരാധകർക്ക് നിരാശ

Aswathi Kottiyoor

കേളകം ഇക്കോ ടൂറിസം സൊസൈറ്റി *മൊബൈൽ ഫോട്ടോഗ്രഫി മത്സരം* സംഘടിപ്പിക്കുന്നു

Aswathi Kottiyoor

സൗദി അറേബ്യയിൽ സമഗ്ര കാർഷിക സർവേ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox