28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വൈദ്യുതി, ഇന്ധനക്ഷാമം രൂക്ഷം; കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലെന്ന് ഗാസയിലെ ആശുപത്രികള്‍
Uncategorized

വൈദ്യുതി, ഇന്ധനക്ഷാമം രൂക്ഷം; കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലെന്ന് ഗാസയിലെ ആശുപത്രികള്‍

ഇസ്രയേല്‍ ഉപരോധം തുടരുന്ന ഗാസയില്‍ ആശുപത്രികളിലെ ദുരവസ്ഥ പങ്കുവച്ച് ഡോക്ടര്‍മാര്‍. അടിയന്തരമായി ഇന്ധനവും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ആവശ്യമാണെന്നും അല്ലാത്തപക്ഷം വലിയ ദുരന്തം നേരിടേണ്ടിവരുമെന്നും ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയിലെ ഡോ. നാസര്‍ ബുല്‍ബുള്‍ പറഞ്ഞു.ഇന്‍ക്യുബേറ്ററുകളില്‍ നിരവധി കുഞ്ഞുങ്ങളുണ്ട്. ഇന്ധനക്ഷാമവും വൈദ്യുതി ഇല്ലാത്തതും കാര്യങ്ങള്‍ വഷളാക്കും. ഇവ പൂര്‍ണമായി ഇല്ലാതാകുന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ദുരന്തമായി മാറും. ആവശ്യത്തിനുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വൈദ്യുതി പൂര്‍ണമായും നിലച്ചാല്‍ ഇന്‍ക്യുബേറ്ററുകളില്‍ ഉള്ള 55 കുഞ്ഞുങ്ങള്‍ അഞ്ച് മിനിറ്റിനകം മരണപ്പെടും. ഗാസ മുനമ്പിലെ വിവിധ ആശുപത്രികളിലായി 130 നവജാത ശിശുക്കളാണ് നിലവില്‍ ഇലക്ട്രിക് ഇന്‍ക്യുബേറ്ററുകളിലുള്ളതെന്ന് ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖിദ്ര അറിയിച്ചു

Related posts

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തണം; ബി.ജെ.പി –

Aswathi Kottiyoor

കടാവര്‍ ഡോഗിനും ഒന്നും കണ്ടെത്താനായില്ല; കോടാലി കണ്ടെത്തിയെങ്കിലും വയോധിക കാണാമറയത്ത് തന്നെ

Aswathi Kottiyoor
WordPress Image Lightbox