അലിബാഗിലെ ആശുപത്രിയില്‍ വച്ച് ഒക്ടോബര്‍ 16ാം തിയതിയാണ് 34കാരിയായ സൊണാലി ശങ്കര്‍ മൊഹിതേ മരിക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയിലിരിക്കെയായിരുന്നു ഇത്. മരണത്തിന് പിന്നാലെ സൊണാലിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് സഹോദരനായിരുന്നു. സൊണാലിയുടെ മരണത്തിന് പിറ്റേ ദിവസമാണ് മുപ്പതുകാരിയായ രണ്ടാമത്തെ സഹോദരി സ്നേഹ ശങ്കര്‍ മൊഹിതേ ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കടുത്ത വയറുവേദനയുമായി എത്തിയ യുവതിയുടെ അവസ്ഥ വഷളായതോടെ പനവേലിലുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതിയും മരിക്കുകയായിരുന്നു.
- Home
- Uncategorized
- ആശ്രിത നിയമനവും സ്വത്തും തട്ടി പിന്നാലെ ഭാഗം ചോദിച്ച സഹോദരിമാരെ എലിവിഷം കൊടുത്ത് കൊന്ന് സഹോദരൻ, അറസ്റ്റ്