23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • *കേളകം പഞ്ചായത്തിലെ രാമച്ചിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിൽ സിപി മൊയ്തീനും സംഘവുമാണെന്ന് ഇരിട്ടി ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.*
Uncategorized

*കേളകം പഞ്ചായത്തിലെ രാമച്ചിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിൽ സിപി മൊയ്തീനും സംഘവുമാണെന്ന് ഇരിട്ടി ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.*

കേളകം:മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും രാമച്ചിയിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജാര്‍ഖണ്ഡില്‍ നിന്നടക്കമുള്ള മാവോയിസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ വനമേഖലയില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരാണ് പരിശീലനമടക്കമുള്ളവ നല്‍കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കേന്ദ്രവും നിരീക്ഷിച്ചുവരികയാണ്. സംഭവത്തില്‍ ചീഫ് സെക്രടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര യോഗം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്

Related posts

തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍, രക്തസ്രാവം; ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടം

Aswathi Kottiyoor

കിറ്റിനൊപ്പം ആയിരം രൂപയും; സ്റ്റാലിന്‍ സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം

Aswathi Kottiyoor

ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയില്‍ വലിയ ഉണര്‍വ്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox