25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് അഞ്ച് മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും
Uncategorized

അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് അഞ്ച് മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെയ്ക്കും. തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. വിവിധ വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകും.

1932 -ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന രീതിയാണിത്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ സമയത്ത് വിമാനത്താവളത്തില്‍, ഇത്തരത്തില്‍ വിമാന സർവീസുകൾ നിർത്തിവെയ്ക്കാറുണ്ട്. വർഷത്തിൽ രണ്ട് തവണയാണ് ഇത് നടക്കുന്നത്. മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ട് ഉത്സവം നടക്കുന്നത്.

Related posts

യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചതായി പരാതി

Aswathi Kottiyoor

ഒറ്റനോട്ടത്തിൽ ഒരു ആക്രിക്കട; ആക്രി ശേഖരിക്കുന്നു, വിൽക്കുന്നു; അകത്തെ ഷെഡിൽ നിന്ന് പിടിച്ചത് 2000 കിലോ ചന്ദനം

Aswathi Kottiyoor

ഷമാസ് രക്ഷപെട്ടേനേ, ഡോക്ടർ പരിശോധിച്ചത് 2 മണിക്കൂർ കഴിഞ്ഞ്, ചികിത്സ വൈകി’; 11 കാരന്‍റെ മരണത്തിൽ കുടുംബം

Aswathi Kottiyoor
WordPress Image Lightbox