28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മണിപ്പൂര്‍ വെടിവെപ്പ്; കൊലപാതക ശ്രമത്തിന് യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ
Uncategorized

മണിപ്പൂര്‍ വെടിവെപ്പ്; കൊലപാതക ശ്രമത്തിന് യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ

ദില്ലി: മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച മുന്‍ നേതാവിനെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹർമ ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. ഇംഫാലിൽ ഒക്ടോബർ 14 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.

വെടിവെപ്പില്‍ പരിക്കേറ്റ അഞ്ചു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഒക്ടോബര്‍ 14ന് വെടിവെപ്പുണ്ടായത്. ഇത് തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കും വഴിവെച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാരിഷ് ശര്‍മ്മയെ ഒക്ടോബര്‍ 25വരെ റിമാന്‍ഡ് ചെയ്തു. കേസെടുത്തിരിക്കുന്നത്. ഇതിനിടെ, മ്യാൻമാർ അതിർത്തിയായ മൊറേയിൽ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. സേനയിൽ കൂടുതൽ പേർ മെയ്തെകളെന്ന് കുക്കിസംഘടനകള്‍ ആരോപിച്ചു. വെടിവെപ്പ് കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Related posts

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം.

Aswathi Kottiyoor

വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ്; പ്രതികൾക്ക് 20 വർഷം തടവും 2 ലക്ഷം രൂപ പിഴയും

Aswathi Kottiyoor

നിലപാട് കടുപ്പിക്കുന്നു: 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കണമെന്ന് കാനഡയോട് ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox