24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
Uncategorized

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്.

ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

Related posts

മലപ്പുറത്ത് പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; കാലിലും മുഖത്തും പരിക്ക്

Aswathi Kottiyoor

‘ട്രെയിനിലേക്ക് ഓടിക്കയറി, ഉദ്യോഗസ്ഥനെ ആക്രമിച്ച് 1.5 ലക്ഷത്തിന്‍റെ ഫോണടക്കം കവർന്നു’; നാലംഗ സംഘത്തെ പിടികൂടി

Aswathi Kottiyoor

ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം ഭരണനേട്ടം; വോട്ടര്‍മാര്‍ക്ക് മോദിയുടെ തുറന്ന കത്ത്

Aswathi Kottiyoor
WordPress Image Lightbox