പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാർട്ടപ് സിറ്റി പദ്ധതിയുടെ ആദ്യ ബാച്ചിലേക്ക് ഇതുവരെ 188 അപേക്ഷ ലഭിച്ചു. സ്റ്റാർട്ടപ് മിഷനും ഉന്നതിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാർട്ടപ് സിറ്റി.
പരമ്പരാഗത എംഎസ്എംഇ ബിസിനസ്, എംഐഎസ്, ഹെൽത്ത് കെയർ, ഐടി, ഹാർഡ് വെയർ, ഐഒടി, ഡാറ്റ അനലിറ്റിക്‌സ് പ്രോജക്‌ട് തുടങ്ങിയ പ്രധാന മേഖലകളിലെ സംരംഭകരാണ് അപേക്ഷകരിൽ അധികവും. ഇവർക്കു വേണ്ടിയുള്ള പരിശീലനം ഉടൻ ആരംഭിക്കും. തുടർന്നുള്ള ബാച്ചിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴിൽദാതാക്കളുമായി മാറ്റാൻ സ്റ്റാർട്ടപ് സിറ്റി പദ്ധതിയിലൂടെ സാധിക്കുമെന്ന് എസ്‌സി- എസ്‌ടി പിന്നാക്ക ക്ഷേമ സ്‌പെഷ്യൽ സെക്രട്ടറി പ്രശാന്ത് നായർ പറഞ്ഞു. അപേക്ഷിക്കാൻ ലിങ്ക്: https://bit.ly/ksumstartupcity