22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം ഡ്രൈവറുടെ പിഴവ് !
Uncategorized

മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം ഡ്രൈവറുടെ പിഴവ് !

കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്‌. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയത്. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി.കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ കഴിഞ്ഞ 16 ാം തിയ്യതിയാണ് പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. കാറിലിടിച്ച ജീപ്പ് പെട്രോളടിക്കുന്ന യന്ത്രവും തകർത്തു. തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് ജീപ്പിന്‍റെ ഭാഗങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു.

Related posts

കേന്ദ്ര പദ്ധതിയിലെ സബ്‍സിഡി പ്രതീക്ഷിച്ച് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ പെരുവഴിയില്‍

Aswathi Kottiyoor

സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ; സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ

Aswathi Kottiyoor

സർക്കാരിൻ്റെ കടം അഞ്ച് വർഷം കൂടുമ്പോൾ ഇരട്ടിക്കുന്നത് സ്വാഭാവികം: തോമസ് ഐസക്

Aswathi Kottiyoor
WordPress Image Lightbox