28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സർക്കാരാശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു; ഗുരുതര കണ്ടെത്തലുമായി സിഎജി
Uncategorized

സർക്കാരാശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു; ഗുരുതര കണ്ടെത്തലുമായി സിഎജി

തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

നിലവാരമില്ലാത്തതിനാൽ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകൾ 483 ആശുപത്രികളിലും വിതരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട 11.69 ലക്ഷത്തിന്‍റെ മരുന്നുകൾ 148 ആശുപത്രികളിലും രോഗികൾക്ക് നൽകിയെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മരുന്നുകളിൽ രാസമാറ്റം സംഭവിക്കുമെന്നതിനാൽ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്‌സിഎല്ലിന്‍റെ നടപടിയെന്നും സിഎജി റിപ്പോർട്ടിൽ വിമർശിക്കുന്നു

Related posts

ഇടുക്കിയില്‍ കൂട്ടമായി നാട്ടിലിറങ്ങി കാട്ടാനകള്‍; എന്തുചെയ്യണം എന്നറിയാതെ നാട്ടുകാര്‍

Aswathi Kottiyoor

കോഴിക്കോട്ട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി; മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ തിരിച്ചെത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox