വിമാനയാത്രാനിരക്ക് വർധന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി 30ന് പരിഗണിക്കാൻ മാറ്റി. യാത്രാനിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ് ചെയർമാനുമായ കെ സൈനുൽ ആബ്‌ദീൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സമയം തേടിയതോടെയാണ് ഹർജി മാറ്റിയത്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.