24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡോ. വന്ദനദാസ് കൊലക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ തടഞ്ഞ് ഹൈക്കോടതി
Kerala

ഡോ. വന്ദനദാസ് കൊലക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ തടഞ്ഞ് ഹൈക്കോടതി

ഡോ. വന്ദനദാസ്‌ കൊലക്കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ ഹൈക്കോടതി തടഞ്ഞു. വന്ദനയുടെ മരണത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ്‌ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ തടഞ്ഞ് കോടതി ഉത്തരവിട്ടത്‌. അന്വേഷണവുമായി ബന്ധപ്പെട്ട്‌ വന്ദനയുടെ മാതാപിതാക്കൾക്കുള്ള പരാതി പരിശോധിക്കുകയാണെന്നും കൂടുതൽ സമയം വേണമെന്നും സംസ്ഥാന പൊലീസ്‌ മേധാവി കോടതിയെ അറിയിച്ചു.

കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ഹൗസ്‌ സർജനായിരുന്ന വന്ദന ദാസിനെ മെയിലാണ്‌ കുത്തിക്കൊലപ്പെടുത്തിയത്‌. മെഡിക്കൽ പരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സന്ദീപാണ്‌ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്‌. വന്ദനയ്‌ക്ക് സംരക്ഷണം നൽകുന്നതിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ, അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണനാണ്‌ ഹർജി പരിഗണിക്കുന്നത്‌.

Related posts

പരിസ്ഥിതി ലോലം: സ്ഥല പരിശോധന വിവിധ വകുപ്പുകളുടെ സഹായത്തോടെ.*

Aswathi Kottiyoor

ഹജ്ജ്‌ : കേരളത്തിൽനിന്ന്‌ 10,331 പേർ

Aswathi Kottiyoor

ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox