21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘പഴകിയ കേക്കും റസ്കും കപ്പയും, ഓടി നടന്ന് എലിയും പാറ്റയും’; ബേക്കറി അടച്ചുപൂട്ടി
Uncategorized

‘പഴകിയ കേക്കും റസ്കും കപ്പയും, ഓടി നടന്ന് എലിയും പാറ്റയും’; ബേക്കറി അടച്ചുപൂട്ടി

ആലപ്പുഴ: ആലപ്പഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി നഗരസഭ ആരോഗ്യ വിഭാഗം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച, ബോട്ട് ജെട്ടിയ്ക്ക് സമീപത്തെ അശോക ബേക്കറി അടച്ചുപൂട്ടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അശോക ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത നിരവധി സാധനങ്ങളാണ് പിടിച്ചെടുത്തത്. 12 കിലോഗ്രാം കേക്ക്, 20 കിലോഗ്രാം റസ്‌ക്, 35 കിലോഗ്രാം കപ്പ ചിപ്‌സ്, കുഴലപ്പം, കപ്പ, ചക്ക വറത്തത്, ഒരു ഡ്രേ മുട്ട പുഴുങ്ങിയത്, 35 കിലോഗ്രാം വെജ്- നോണ്‍ വെജ് മസാല, ബീഫ് വേവിച്ചത്, പഴകിയ മാവ്, നാന്‍കട്ട, നെയ്യ്, പഴകിയ മാവ്, ബ്രഡ് എന്നിവയും ഉപയോഗ യോഗ്യമല്ലാത്ത പാത്രങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ ടോയ്ലറ്റ്, ഡൈനിംഗ് ഹാള്‍, മാലിന്യ പരിപാലന സാഹചര്യത്തിന്റെ അപര്യാപ്തത, സ്ഥാപനത്തിന്റെ അകത്തും സമീപത്തുമായി എലി, പാറ്റ, പല്ലി, ചിലന്തി വല എന്നിവയും കണ്ടത്തോടെ സ്ഥാപനം അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം ഉത്തരവിടുകയായിരുന്നു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി മനോജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഐ അനീസ്, ആര്‍ റിനോഷ്, ജെ ഖദീജ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞദിവസം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. നഗരത്തിലെ കളര്‍ കോഡ് പക്കി ജംഗ്ഷന് സമീപമുള്ള മോളി ജോളിയുടെ ഉടമസ്ഥതയിലുള്ള ലോഡഡ് കഫേ, വഴിച്ചേരി വാര്‍ഡില്‍ മേരി സുനിതയുടെ ഉടമസ്ഥതയിലുള്ള പാത്തുമ്മയുടെ ചായക്കട, മുല്ലക്കല്‍ വാര്‍ഡില്‍ ഫറാസ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ബേയ്‌റൂട്ട് ബിസ്‌ട്രോ റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
ലോഡഡ് കഫേയില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കന്‍ കറി, ഗ്രേവി, അപ്പം, ചോറ്, ഫ്രൈഡ് റൈസ്, മയോണൈസ്, കടലക്കറി, പൊറോട്ട, വാഴയ്ക്ക അപ്പം, സമൂസ, സുഖിയന്‍, പഴകിയ അരിപ്പൊടി എന്നിവയാണ് പിടികൂടിയത്. പാത്തുമ്മയുടെ ചായക്കടയില്‍ നിന്ന് ബീഫ് ഫ്രൈ, സാമ്പാര്‍, പുളിശ്ശേരി, എന്നിവയും ബേയ്‌റൂട്ട് ബിസ്‌ട്രോ റെസ്റ്റോറന്റില്‍ നിന്നും ബീഫ് ഫ്രൈ, മട്ടന്‍ ഫ്രൈ, മസാല, ഒനിയന്‍ ഗ്രേവി, എന്നിവയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

വഴിച്ചേരി നാസറിന്റെ ഉടമസ്ഥതയിലുള്ള നാദാ ബേക്കറിയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. ലാല്‍ ഹോട്ടല്‍, വിജയ ഹോട്ടല്‍, പക്കി ജംഗ്ഷനില്‍ എംഎസ് ഫുഡ് പ്രോഡക്ട്‌സ്, മുല്ലക്കല്‍ വിഎന്‍എസ് കഫേ, വഴിച്ചേരി അയോദ്ധ്യ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതായി കണ്ടെത്തി നോട്ടീസും നല്‍കിയിരുന്നു. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ച ചാത്തനാട് വാര്‍ഡില്‍ വാലുപറമ്പില്‍ സെയ്ഫുദ്ദീന്‍, കരുമാടി അറയ്ക്കല്‍ വീട്ടില്‍ ടി ജി ഗോപന്‍ എന്നിവരില്‍ നിന്നും പിഴ ഈടാക്കാനുള്ള നോട്ടീസ് നല്‍കി.

Related posts

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

Aswathi Kottiyoor

മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി

Aswathi Kottiyoor

ആശുപത്രികളിൽ നിന്ന് ടൂവീലർ മോഷണം: എഞ്ചിനീയർ അറസ്റ്റിൽ, കണ്ടെടുത്തത് 6 ബൈക്കുകളും 6 സ്കൂട്ടറുകളും

Aswathi Kottiyoor
WordPress Image Lightbox