30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി
Kerala

4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി

സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂർ ഗുരുവായൂർ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേമം താലൂക്ക് ആശുപത്രിയിൽ 6 നില കെട്ടിമാണ് നിർമ്മിക്കുന്നത്. സെല്ലാർ ബ്ലോക്കിൽ സിഎസ്എസ്ഡി, എക്‌സ്‌റേ റൂം, മെഡിക്കൽ ഗ്യാസ്, പാർക്കിഗ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറിൽ 6 കിടക്കകളുള്ള ഒബ്‌സർവേഷൻ റൂം, ലാബ്, നഴ്‌സിംഗ് സ്റ്റേഷൻ, 7 ഒപി മുറികൾ, വെയിറ്റ് ഏരിയ, ഫാർമസി, സ്റ്റോർ എന്നിവയുമുണ്ടാകും. ഒന്നാം നിലയിൽ ഗൈനക് ഒപി, അൾട്രാസൗണ്ട് സ്‌കാൻ, ഗൈനക് പ്രീചെക്ക് ഏരിയ, ഒഫ്ത്താൽ യൂണിറ്റ്, എൻസിഡി യൂണിറ്റ്, ദന്തൽ യൂണിറ്റ്, അഡ്മിനിസ്‌ട്രേഷൻ, ഡയബറ്റിക് ഒപി, ടിബി ഡയഗ്നോസിസ് യൂണിറ്റ്, വെയിറ്റിംഗ് ഏരിയ, സ്റ്റാഫ് റൂം എന്നിവയും, രണ്ടാം നിലയിൽ 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ആർഒ പ്ലാന്റ്, വാർഡുകൾ എന്നിവയും മൂന്നാം നിലയിൽ 8 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷൻമാരുടേയും ഐസൊലേഷൻ വാർഡുകൾ, 10 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷൻമാരുടേയും ജനറൽ വാർഡുകൾ എന്നിവയും നാലാം നിലയിൽ ഒഫ്ത്താൽമിക് ഓപ്പറേഷൻ തീയറ്റർ, ജനറൽ ഓപ്പറേഷൻ തീയറ്റർ, റിക്കവറി റൂം, പോസ്റ്റ് ഒപി വാർഡ്, 5 കിടക്കകളുള്ള മെഡിക്കൽ ഐസിയു എന്നിവയുമുണ്ടാകും.

എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ 5 നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ കാഷ്വാലിറ്റി, ഒബ്‌സർവേഷൻ, ഇസിജി, എക്‌സ്‌റേ, മൈനർ ഓപ്പറേഷൻ തീയറ്റർ, ഫാർമസി, ലോൺട്രി എന്നിവയും ഒന്നാം നിലയിൽ 5 ഒപി റൂം, ഓഫീസ്, ഗൈനക് ഒപി, ഓപ്പറേഷൻ തീയറ്റർ, അനസ്‌തേഷ്യ റൂം എന്നിവയും രണ്ടാം നിലയിൽ മേജർ ഓപ്പറേഷൻ തീയറ്റർ, അനസ്തീഷ്യ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി റൂം, പ്രീ ഒപി, ലേബർ റൂമുകൾ എന്നിവയും മൂന്നാം നിലയിൽ പീഡിയാട്രിക് വാർഡ്, ആന്റിനാറ്റൽ വാർഡ്, പോസ്റ്റ്‌നാറ്റൽ വാർഡ്, സ്ത്രീകളുടേയും പുരുഷൻമാരുടേയും വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, നാലാം നിലയിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, കോൺഫറൻസ് ഹാൾ എന്നിവയുമുണ്ടാകും.

ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ 2 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ 14 ഒബ്‌സർവേഷൻ കിടക്കകളോട് കൂടിയ കാഷ്വാലിറ്റി, ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും മുറി, ഫാർമസി, വെയിറ്റിംഗ് ഏരിയ, എക്‌സ്‌റേ, മൈനർ ഓപ്പറേഷൻ തീയറ്റർ എന്നിവയും ഒന്നാം നിലയിൽ ലാബ്, ബ്ലഡ് ഡൊണേഷൻ സെന്റർ, 4 കിടക്കകളുള്ള ഐസിയു, ഐസൊലേഷൻ, ഭൂമിക, ഫിലാറിയൽ യൂണിറ്റ്, ഐസിടിസി, എൻടിഇഎഫ് റൂം എന്നിവയും സജ്ജമാക്കും.

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ 4 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ കാഷ്വാലിറ്റി, ഫാർമസി, 3 ഒപി റൂം, എക്‌സ്‌റേ, ഫാർമസി എന്നിവയും ഒന്നാം നിലയിൽ 2 മേജർ ഓപ്പറേഷൻ തീയറ്ററുകൾ, മൈനർ ഓപ്പറേഷൻ തീയറ്റർ, അനസ്‌തേഷ്യ റൂം, ഐസിയു, പോസ്റ്റ് ഒപി വാർഡ്, ലേബർ ഐസിയു, റിക്കവറി റൂം, വിശ്രമമുറി എന്നിവയും, രണ്ടാം നിലയിൽ 14 കിടക്കകളുള്ള പീഡിയാട്രിക് വാർഡ്, 2 ഗൈനക് ഒപി, ഒഫ്ത്താൽ യൂണിറ്റ്, മൂന്നാം നിലയിൽ 16 കിടക്കകളുള്ള സ്ത്രീകളുടേയും കുട്ടികളുടേയും വാർഡുകൾ, 6 മറ്റ് മുറികൾ, സ്റ്റോർ എന്നിവയുമുണ്ടാകും.

Related posts

സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾക്ക് ഇന്ന് തുടക്കം (11.04.2022)

Aswathi Kottiyoor

ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

നരബലി: മൃതദേഹങ്ങൾ മുറിച്ചത് ശാസ്ത്രീയമായി; മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് ഷാഫി.

Aswathi Kottiyoor
WordPress Image Lightbox