വാഹനാപകട നഷ്ടപരിഹാര തുകയില്‍നിന്ന് ഈടാക്കിയ ആദായനികുതി തിരികെ നല്‍കണമെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് നികുതിയായി പിടിച്ച തുക തിരികെ നല്‍കാനാണ് കോടതി ഉത്തരവ്.
ആദായ നികുതി ദായകരല്ലാത്തവര്‍ക്ക് ആദായ നികുതി നല്‍കാന്‍ ബാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ഈടാക്കിയ തുക മടക്കിനല്‍കാന്‍ ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ആദായ നികുതി വകുപ്പിന് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരത്തുക ലഭിച്ച കോതമംഗലം സ്വദേശി മാലിനിയും മക്കളുമാണ് പരാതിക്കാര്‍.പെരുമ്പാവൂര്‍ എം എ സി ടി കോടതി അനുവദിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് 5.67 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനി ടി ഡി എസ് ആയി പിടിച്ച് നികുതി വകുപ്പിലടച്ചത്. ഹര്‍ജിക്കാര്‍ നികുതിദായകര്‍ അല്ലെന്നും അതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രധാന വാദം