20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വിദ്യാർഥികൾക്ക് ദേശീയ തിരിച്ചറിയൽ​ കാർഡുമായി കേന്ദ്രം
Kerala

വിദ്യാർഥികൾക്ക് ദേശീയ തിരിച്ചറിയൽ​ കാർഡുമായി കേന്ദ്രം

പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘വ​ണ്‍ നാ​ഷ​ന്‍ വ​ണ്‍ സ്റ്റു​ഡ​ന്‍റ്’​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം. ഇ​തി​നാ​യി ഓ​ട്ടോ​മേ​റ്റ​ഡ് പെ​ര്‍മ​ന​ന്‍റ്​ അ​ക്കാ​ദ​മി​ക് അ​ക്കൗ​ണ്ട് ര​ജി​സ്ട്രി (എ.​പി.​എ.​എ.​ആ​ർ) ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പ്രീ ​പ്രൈ​മ​റി മു​ത​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ത​ലം വ​രെ ഈ ​കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന ത​ല​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.ഇ​തി​നാ​യി എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് കാ​ര്‍ഡ് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ഡി​ന്​ ​ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി തേ​ട​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. ആ​ധാ​ര്‍ കാ​ര്‍ഡി​ന് പു​റ​മെ​യു​ള്ള​താ​യി​രി​ക്കും വി​ദ്യാ​ർ​ഥി കാ​ർ​ഡ്. വി​ദ്യാ​ർ​ഥി​യു​ടെ അ​ക്കാ​ദ​മി​ക്​ പു​രോ​ഗ​തി, നേ​ട്ട​ങ്ങ​ൾ അ​ട​ക്കം മ​റ്റു​വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ കാ​ർ​ഡ്​ വ​ഴി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ പി​ന്തു​ട​രാ​ൻ സാ​ധി​ക്കും.

ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ള്‍ സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍ക്ക് മാ​ത്ര​മേ ഈ ​ഡേ​റ്റ​ക​ള്‍ കൈ​മാ​റൂ​വെ​ന്നും സ​ര്‍ക്കാ​ര്‍ പ​റ​യു​ന്നു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രാ​ണ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ ര​ക്ത ഗ്രൂ​പ്, ഉ​യ​രം, ഭാ​രം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ യൂ​നി​ഫൈ​ഡ് ഡി​സ്‌​ട്രി​ക്‌​ട് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സി​സ്റ്റം ഫോ‌​ർ എ​ജു​ക്കേ​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കാ​നും സ്​​കൂ​ളു​ക​ൾ​ക്ക് നി​ല​വി​ൽ​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ കാ​ർ​ഡി​നാ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​​​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നും അ​ക്കാ​ദ​മി​ക്​ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള സ​മ​യം ഇ​തു​വ​ഴി ന​ഷ്ട​മാ​കു​മെ​ന്നും അ​ധ്യാ​പ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക്യൂ​ആ​ർ കോ​ഡാ​യി​രി​ക്കും എ.​പി.​എ.​എ.​ആ​ർ എ​ന്നും അ​വ​രു​ടെ എ​ല്ലാ ക​ഴി​വു​ക​ളെ​യും നേ​ട്ട​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ക്കു​മെ​ന്നും അ​ഖി​ലേ​ന്ത്യ സാ​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (എ.​ഐ.​സി.​ടി.​ഇ) ചെ​യ​ർ​മാ​ൻ ടി.​ജി. സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

Related posts

റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ദൗ​ത്യ​സം​ഘ​ത്തെ അ​യ​ച്ച് ഇ​ന്ത്യ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox