23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പദയാത്രയ്ക്കിടെ പോർവിളിയും കയ്യാങ്കളിയും; കരുനാഗപ്പള്ളിയിൽ തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസുകാർ
Uncategorized

പദയാത്രയ്ക്കിടെ പോർവിളിയും കയ്യാങ്കളിയും; കരുനാഗപ്പള്ളിയിൽ തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസുകാർ

കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്.യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി.കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും എത്തി. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇവരെ പിടിച്ചു മാറ്റിയത്. ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .

Related posts

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

Aswathi Kottiyoor

ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

Aswathi Kottiyoor

25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox