തിരുവനന്തപുരം: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടുപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ്.
യഥാർഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കൾ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. തുടർന്ന് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു. അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യും.
ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാന്റിലുകൾ തിരികെകിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകൾ വിട്ടുകിട്ടുന്നതിന് അവർ അയച്ചു നൽകുന്ന ക്രിപ്റ്റോ കറൻസി വെബ്സൈറ്റുകളിൽ പണം നിക്ഷേപിക്കാനാണ് നിങ്ങളോട് ആവശ്യപ്പെടുക.
സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല, വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കും സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകൾ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും പെീലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.