21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സര്‍ക്കാര്‍ വാഹനങ്ങള്‍ കെ.എല്‍ 90 ലേക്ക് ; രജിസ്ട്രേഷൻ ‍മാറ്റാന്‍ ആറു മാസത്തെ സാവകാശം
Kerala

സര്‍ക്കാര്‍ വാഹനങ്ങള്‍ കെ.എല്‍ 90 ലേക്ക് ; രജിസ്ട്രേഷൻ ‍മാറ്റാന്‍ ആറു മാസത്തെ സാവകാശം

സര്‍ക്കാര്‍ , കേന്ദ്ര സര്‍ക്കാര്‍ , പൊതു മേഖലാ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ശ്രേണിയായി കെ.എല്‍ 90 അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങി.

തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്ട്രേഷന്‍ മാറ്റുന്നത്.കെ.എല്‍ 90 എ സംസ്ഥാന സര്‍ക്കാര്‍ , കെ.എല്‍ 90 ബി- കേന്ദ്ര സര്‍ക്കാര്‍ , കെ.എല്‍ 90 സി – തദ്ദേശം , കെ.എല്‍ 90 ഡി – സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നമ്പര്‍ അനുവദിച്ചിട്ടുള്ളത്.

മോട്ടോര്‍ വാഹന ചട്ടത്തില്‍ വരുത്തേണ്ട മാറ്റത്തിന്റെ കരടും പ്രസിദ്ധീകരിച്ചു.ഒരു മാസത്തിനുള്ളില്‍ അന്തിമ വിജ്ഞാപനം ഇറങ്ങും.

നിലവിലുള്ള വാഹനങ്ങളെല്ലാം കെ.എല്‍ 90 ലേക്ക് മാറ്റാന്‍ ആറു മാസത്തെ സാവകാശമാണ് അനുവദിച്ചിട്ടുള്ളത്.അതത് സ്ഥാപനങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം.അതി സുരക്ഷാ നമ്പര്‍ പ്ലേറ്റാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുക.

ധന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 327 വകുപ്പുകള്‍ക്കായി 15,619 വാഹനങ്ങളാണുള്ളത്.സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ നമ്പര്‍ ശ്രേണി കൊണ്ടു വരുന്നത്.മന്ത്രി വാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങളെല്ലാം കെ.എല്‍ 90 ലേക്ക് മാറും.

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും.വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല.സ്വകാര്യ , കരാര്‍ വാഹനങ്ങളില്‍ ‘ കേരള സര്‍ക്കാര്‍ ബോര്‍ഡ് ‘ ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്.
ഇതോടെ ദുരുപയോഗം തടയാനാകും.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കുന്നുണ്ട്.പഴയ വാഹനങ്ങള്‍ ഇപ്പോഴത്തെ രജിസ്‌ട്രേഷന്‍ രേഖകള്‍ സഹിതം വാഹന്‍ വെബ്‌സൈറ്റിലൂടെ ആര്‍.ടി.ഒ എന്‍.എസിലേക്ക് അപേക്ഷിക്കണം.

അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകളാകും ഇനി വാഹനങ്ങളില്‍ ഘടിപ്പിക്കുക.ഇവ ഇളക്കി മാറ്റാന്‍ കഴിയില്ല.ഇപ്പോള്‍ കെ.എല്‍ 1 മുതല്‍ 86 വരെയുള്ള രജിസ്‌ട്രേഷന്‍ സീരീസുകളാണുള്ളത്.

Related posts

ലഹരിയിൽ മുങ്ങി കേരളം; കഴിഞ്ഞ 4 ദിവസം സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകൾ

Aswathi Kottiyoor

*ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച സംഭവം; കാർ ഉടമയ്ക്കെതിരെ കർശന നടപടി, ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യും*

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ

Aswathi Kottiyoor
WordPress Image Lightbox