22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അമിത ഭാരം കയറ്റി ചരക്കു വാഹനങ്ങൾ; വയനാട് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം.
Kerala

അമിത ഭാരം കയറ്റി ചരക്കു വാഹനങ്ങൾ; വയനാട് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം.

വാഹനത്തിരക്കേറിയ വയനാട് ചുരത്തിൽ അമിതഭാരവുമായി ചരക്ക് വാഹനങ്ങൾ യാത്ര ചെയ്യുന്നതു ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നു. ഭാര വാഹനങ്ങൾ പലപ്പോഴും ചുരത്തിൽ കുടുങ്ങുന്നതു കാരണം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണു ചുരത്തിൽ രൂപപ്പെടുന്നത്. തടി കയറ്റി വരുന്ന ലോറികളും കരിങ്കല്ലും മണലും മറ്റും കയറ്റുന്ന ടിപ്പറുകളും ഇവിടെ പതിവു കാഴ്ച. 

ഭാര വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ശനി, ഞായർ ദിവസങ്ങളിലും ഇത്തരം ചരക്ക് വാഹനങ്ങൾ കടന്നുപോകുന്നതു തുടരുകയാണ്. കഴിഞ്ഞ ദിവസം അമിത ഉയരത്തിൽ മരത്തടി കയറ്റി വന്ന ലോറി രാത്രി 4–ാം വളവിൽ മറിഞ്ഞ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടിലെ മീനങ്ങാടിൽ നിന്ന് പെരുമ്പാവൂരിലേക്ക് മരം കയറ്റി പോകുമ്പോഴാണ് അപകടം.  അമിത ഭാരവും ലോഡിന്റെ ഉയരവും മൂലം ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു മരത്തടികൾ റോഡിലേക്ക് ഒന്നായി വീണു

ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നുണ്ട്. കോഴിക്കോട്– കൊല്ലഗൽ ദേശീയ പാതയിലൂടെ കടന്നു പോകുന്ന യാത്രക്കാർക്ക് നിശ്ചിത സമയത്ത് ചുരം കയറിയിറങ്ങാൻ കഴിയുമോയെന്നതിൽ ഉറപ്പില്ലാത്ത അവസ്ഥ. ചുരം യാത്രക്കാരുടെ കഷ്ടപ്പാടിന് പരിഹാരമായി നിർദേശിച്ച തിപ്പിലിത്തോട്– മരുതിലാവ് തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാവാത്ത സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ എങ്കിലും കർശനമാക്കേണ്ടതുണ്ട്

Related posts

കെ ഫോൺ ഈ വർഷം പൂർത്തിയാകും ; 7389 സർക്കാർ ഓഫീസിനെ ബന്ധിപ്പിച്ചു .

Aswathi Kottiyoor

രാജ്യത്ത്‌ ഒമിക്രോൺ കേസ്‌ 100 കടന്നു.

Aswathi Kottiyoor

കേരളത്തിൽ 4 ദിവസം മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്.*

Aswathi Kottiyoor
WordPress Image Lightbox