27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎഎൽ ഇ ഓട്ടോ വീണ്ടും രാജ്യശ്രദ്ധയിലേക്ക്‌ : 
15 സംസ്ഥാനത്ത്‌ 
വിതരണകേന്ദ്രം
Kerala

കെഎഎൽ ഇ ഓട്ടോ വീണ്ടും രാജ്യശ്രദ്ധയിലേക്ക്‌ : 
15 സംസ്ഥാനത്ത്‌ 
വിതരണകേന്ദ്രം

സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈൽസ്‌ ലിമിറ്റഡിന്റെ ഇ–- ഓട്ടോകൾ രാജ്യമെമ്പാടും വിതരണം തുടങ്ങി. പുണെ ആസ്ഥാനമായ കമ്പനി ആരെൻഖുമായി സഹകരിച്ചാണ്‌ ഓട്ടോകൾ വിതരണം ചെയ്യുന്നത്‌. രാജ്യത്ത്‌ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ വിതരണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഇതിനുപുറമെ നേപ്പാൾ, ഭൂട്ടാൻ, ആഫ്രിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നത്‌ പരിഗണനയിലാണ്.

ആരെൻഖ് പോലുള്ള കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്ന്‌ ചെയർമാൻ പുല്ലുവിള സ്റ്റാൻലി പറഞ്ഞു. ശ്രീലങ്ക, നേപ്പാൾ, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിലടക്കം കെഎഎൽ വാഹനങ്ങൾക്ക്‌ വിപണിയുണ്ടായിരുന്നു. എന്നാൽ, ഇടയ്‌ക്കുണ്ടായ ചില പാകപ്പിഴകൾ അതിന്‌ ഇടിവു വരുത്തി. വീണ്ടും പഴയ പ്രതാപത്തിലേക്കാണ്‌ കെഎഎൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ–- ഓട്ടോ നിർമിക്കാനാവശ്യമായ ബാറ്ററി, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ കെഎഎല്ലിനു നൽകുന്നതും ആരെൻഖ് ആണ്. കന്യാകുമാരി മുതൽ കശ്‌മീർവരെ കെഎഎൽ വാഹനത്തിന്‌ ആവശ്യക്കാരുണ്ടെന്ന്‌ ആരെൻഖ് സിഇഒ വി ജി അനിൽ പറഞ്ഞു. മൂന്നു വർഷം സർവീസ് വാറന്റിയോടെ പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും റോഡ് സൈഡ് അസിസ്റ്റൻസും ആരെൻഖ്‌ നൽകുന്നുണ്ട്‌.

Related posts

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനത്തിന്‌ അനുമതി

Aswathi Kottiyoor

മാംസാഹാരം തുടരാം; ലക്ഷദ്വീപ് ഭരണകൂടത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി

ഒമ്പതു ജില്ലകളിലെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത്‌ 10ന്‌

Aswathi Kottiyoor
WordPress Image Lightbox