24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭക്ഷണത്തിനായി 
നെട്ടോട്ടമോടി ഗാസ ; ആക്രമണം ശക്തമാക്കി ഇസ്രയേൽ.
Kerala

ഭക്ഷണത്തിനായി 
നെട്ടോട്ടമോടി ഗാസ ; ആക്രമണം ശക്തമാക്കി ഇസ്രയേൽ.

ഇസ്രയേലിന്റെ സമ്പൂർണ ഉപരോധത്തിൽ ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും മറ്റ്‌ അവശ്യവസ്തുക്കളുമില്ലാതെ നെട്ടോട്ടമോടുകയാണ്‌ ഗാസയിലെ ജനങ്ങൾ. കരയുദ്ധം ഉറപ്പായതോടെ തെക്കൻ മേഖലകളിലേക്ക്‌ പലായനം ചെയ്യുന്നവരും ഭക്ഷ്യവസ്തുക്കൾ ലഭ്യമായ ഇടംതേടി അലയുന്നവരുമാണ്‌ നിരത്തുകളിൽ.

ഞായർ രാവിലെ പത്തുമുതൽ പകൽ ഒന്നുവരെ തെക്കൻ ഗാസയിലേക്കുള്ള ഒരു പാതയിൽ ആക്രമണം ഉണ്ടാകില്ലെന്നും ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഹമാസ്‌ ജനങ്ങളെ മനുഷ്യകവചമാക്കുകയാണെന്നും ആരോപിച്ചു. എന്നാൽ, ഗുരുതര പരിക്കേറ്റ ആയിരങ്ങളെയടക്കം ഒഴിപ്പിക്കുന്നത് അസാധ്യമാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടി. പരിക്കേറ്റവർ ഉൾപ്പെടെ ഒഴിഞ്ഞുപോകണമെന്ന നിർദേശം മരണശിക്ഷയ്ക്ക്‌ തുല്യമാണെന്ന്‌ ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രികളിൽ മരുന്നും ഓക്സിജനുമടക്കം തീർന്നു. യുദ്ധം തുടർന്നാൽ പരിചരണം ലഭിക്കാതെ ആയിരങ്ങൾ മരിക്കുമെന്ന്‌ ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ്‌ നൽകി.

വെസ്‌റ്റ്‌ ബാങ്കിലും ആക്രമണം
ലോകശ്രദ്ധ ഗാസയിൽ കേന്ദ്രീകരിച്ചിരിക്കെ, വെസ്‌റ്റ്‌ ബാങ്കിലും പലസ്തീൻകാർക്കെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഒരാഴ്ചയ്ക്കിടെ 55 പേരാണ്‌ ഇവിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. 220 പേരെ അറസ്‌റ്റ്‌ ചെയ്തു. വെള്ളിയാഴ്ച മാത്രം ഇവിടെ 16 പേരെ ഇസ്രയേൽ സൈന്യം വധിച്ചു. ജൂത കുടിയേറ്റക്കാരും പലസ്തീൻകാർക്കുനേരെ ആക്രമണം നടത്തുന്നതായി ആരോപണമുണ്ട്‌.

Related posts

ദക്ഷിണേന്ത്യയില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തി വന്ദേ ഭാരത് ട്രെയിന്‍

Aswathi Kottiyoor

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 3 വരെ നീട്ടി

Aswathi Kottiyoor

അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox