26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മലയോരമേഖലയിൽ ജാഗ്രതാ നിർദ്ദേശം: കനത്തമഴയ്ക്ക് സാദ്ധ്യത, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
Uncategorized

മലയോരമേഖലയിൽ ജാഗ്രതാ നിർദ്ദേശം: കനത്തമഴയ്ക്ക് സാദ്ധ്യത, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്

കോഴിക്കോട് | തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാദ്ധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

Related posts

എടവണ്ണയില്‍ വീടിന് മിന്നലേറ്റു; ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു –

Aswathi Kottiyoor

ആസിഡ് ആക്രമണം; കോട്ടയത്ത് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു; പ്രതികളായ സുഹൃത്തുക്കൾ റിമാൻഡിൽ

Aswathi Kottiyoor

സപ്ലൈകോയിൽ മാധ്യമങ്ങളെ അടക്കം വിലക്കി സർക്കുലർ, അംഗീകരിക്കില്ല; കൊച്ചിയിൽ കോൺഗ്രസ്‌ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox