21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേട് കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്; പരിശോധിക്കും, നടപടി സ്വീകരിക്കുമെന്ന് മന്ത്രി
Uncategorized

മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേട് കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്; പരിശോധിക്കും, നടപടി സ്വീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ നിന്ന് പാൽ കൊണ്ടുവന്നതിൽ ക്രമക്കേട് എന്ന മിൽമ ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി. ക്രമക്കേട് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്നത് ​ഗുരുതരവിഷയമാണെങ്കിൽ അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ​ഗൂ​ഗിൾ മാപ്പ് പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

മിൽമ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവന്നതിൽ ക്രമക്കേ് നടന്നതായിട്ടാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്നും പാൽകൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. പാൽ കൊണ്ടുവന്ന വാഹനം അധിക ദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. നഷ്ടം വന്ന പണം കരാറുകാരിൽ നിന്നും തിരിച്ചു പിടിക്കാനും ഓഡിററ് വിഭാഗം ശുപാർശ ചെയ്തു.

Related posts

യു എം സി പേരാവൂർ യൂണിറ്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Aswathi Kottiyoor

ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

Aswathi Kottiyoor

പെട്രോൾ പമ്പുകളിൽ കുടിശിക; ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി

Aswathi Kottiyoor
WordPress Image Lightbox