26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ജലസ്രോതസ്സുകളുടെ ഡിജിറ്റൽ മാപ്പ് അവതരിപ്പിച്ചു
Uncategorized

ജലസ്രോതസ്സുകളുടെ ഡിജിറ്റൽ മാപ്പ് അവതരിപ്പിച്ചു

മുഴക്കുന്ന്:നവകേരളം കർമ്മപദ്ധതി യുടെ നേതൃത്വത്തിൽ റീ ബിൽഡ് കേരളയുടെയും മറ്റു വകുപ്പുകളുടെയും സഹകരണത്തിൽ ഹരിതകേരളം മിഷൻ വഴി നടപ്പിലാകുന്ന ജലസ്രോതസ്സുകളുടെ ഡിജിറ്റൽ മാപ്പിങ് “മാപ്പത്തോൺ” എന്ന പേരിൽ മൊബൈൽ ട്രെയിസിലൂടെ കണ്ടെത്തി അടയാളപെടുത്തിയ മാപ്പുകളുടെ അവതരണം നടന്നു.”ഇനി ഞാൻ ഒഴുകട്ടെ” പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന ജില്ലയിലെ പതിനെട്ടു പഞ്ചായത്തുകളിൽ ഡിജിറ്റൽ മാപ്പിങ് നേരത്തേ പൂർത്തിയായിരിന്നു.

പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി വി വിനോദ് അധ്യക്ഷനായി.ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ മാപ്പുകളുടെ അവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ എ വനജ,സി കെ ചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ,എഞ്ചിനിയർമാരായ വികാസ്,കെ ശ്രുതി, അസിസ്റ്റന്റ് സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ, സിഡിഎസ് ചെയർപേഴ്സൺ രഞ്ജിത മാധവൻ,ഹരിതകേരളം മിഷൻ ടെക്നികൽ അസിസ്റ്റന്റ് വി കെ അബിജാത്, ഇന്റെൺമാരായ പി പി നീരജ,കെ ശില്പ തുടങ്ങിയവർ സംസാരിച്ചു.

Related posts

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

പള്ളിക്കുള്ളിൽ ലഹരി വ്യാപാരവുമായി പാസ്റ്റർ, രഹസ്യവിവരവുമായി വിശ്വാസി, അറസ്റ്റ്

Aswathi Kottiyoor

പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

Aswathi Kottiyoor
WordPress Image Lightbox