• Home
  • Kerala
  • ഓപറേഷൻ അജയ്: 36 മലയാളികൾ ഉൾപ്പെടെ 395 പേർ കൂടി ഇസ്രായേലിൽ നിന്നും തിരിച്ചെത്തി
Kerala

ഓപറേഷൻ അജയ്: 36 മലയാളികൾ ഉൾപ്പെടെ 395 പേർ കൂടി ഇസ്രായേലിൽ നിന്നും തിരിച്ചെത്തി

ഓപറേഷൻ അജയി’യുടെ ഭാഗമായി ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങൾ കൂടി ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഞായറാഴ്ച പുലർച്ചെയെത്തിയ ആദ്യവിമാനത്തിൽ 198ഉം രാവിലെ എത്തിയ രണ്ടാം വിമാനത്തിൽ 197ഉ പേരുമാണ് ഉണ്ടായിരുന്നത്.

രണ്ടു യാത്രാസംഘങ്ങളിലുമായി രണ്ട് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 18 വീതം മലയാളികളാണുണ്ടായിരുന്നത്. തിരിച്ചുവന്ന മലയാളികളിൽ അധികവും വിദ്യാർഥികളാണ്. ഇതുവരെ നാല് വിമാനങ്ങളാണ്
കേന്ദ്രസഹമന്ത്രി വി.കെ. സിങ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാത്തുനില്‍ക്കാതെ പൗരന്മാരെ കഴിയുന്നതും വേഗത്തില്‍ ഒഴിപ്പിക്കുന്നതിനാണ് രാജ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലിലെ പ്രധാന നഗരമായ തെൽഅവീവില്‍ സ്ഥിതിഗതികള്‍ ഏറക്കുറെ ശാന്തമാണെങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും തിരികെയെത്തിയവര്‍ വ്യക്തമാക്കി.

Related posts

മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു: മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor

കടമെടുപ്പ്‌ 1000 കോടി തിരിച്ചടവ്‌ 1200 കോടി ; അധിക വായ്‌പ അനുവദിക്കുന്നില്ല

Aswathi Kottiyoor

ഡിജിറ്റൽ റീസർവേ: 1500 സർവയർമാരേയും 3200 ഹെൽപർമാരെയും നിയമിക്കുന്നതിന് അനുമതിയായി

Aswathi Kottiyoor
WordPress Image Lightbox