22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നെല്ലുസംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി ജി ആർ അനിൽ
Kerala

നെല്ലുസംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി ജി ആർ അനിൽ

നെല്ലുസംഭരണം അപ്പാടെ സഹകരണസംഘങ്ങളെ ഏൽപ്പിക്കുമെന്ന പ്രചാരണം കർഷകരിൽ ആശങ്കയും ഭീതിയും സൃഷ്ടിക്കാനാണെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. രാജ്യത്ത്‌ ഏതു സംസ്ഥാനത്തെക്കാളും മികച്ച നിലയിൽ കേരളത്തിൽ നെല്ലുസംഭരണം നടക്കുന്നുണ്ട്‌. രാജ്യത്ത്‌ ഏറ്റവും ഉയർന്നവില നൽകുന്നതും കേരളത്തിലാണ്‌. ശ്ലാഘനീയമായ നിലയിൽ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് സപ്ലൈകോയാണ്‌. അതിൽ എന്തെങ്കിലും മാറ്റംവരുത്താൻ സർക്കാർ ആലോചിച്ചിട്ടില്ല.

എന്നാൽ, നെല്ല്‌ അളന്നെടുത്താലുടൻ കർഷകർക്ക് പണം നൽകാൻ കഴിയുന്ന സംവിധാനം നടപ്പാക്കുന്നതിന് സഹകരണ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത്‌ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. കഴിഞ്ഞ സീസണിൽ കർഷകരിൽ ഒരു വിഭാഗത്തിന് സംഭരണവില നൽകുന്നതിൽ കാലതാമസമുണ്ടായി. ഇത്തരമൊരു പ്രയാസം ഭാവിയിൽ ഉണ്ടാകാതിരിക്കുന്നതിനുള്ള സംവിധാനമെന്ന നിലയിലാണ് ഈ ആലോചന.

ഇക്കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി നൽകേണ്ടിയിരുന്നത് 2070.71 കോടി രൂപയാണ്. ഇതിൽ 1637.71 കോടി യഥാസമയം വിതരണംചെയ്‌തു. 433 കോടി രൂപ കുടിശ്ശികവന്നു. 2017–-18 മുതൽ കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാനുള്ള 600 കോടിയിലധികം രൂപ ഇനിയും ലഭിച്ചിട്ടില്ല. ഇത് വായ്പാ തിരിച്ചടവിനെ ബാധിക്കുകയും വീണ്ടും വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുകയും ചെയ്‌തു. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ 180 കോടി രൂപ അനുവദിച്ചു. ബാങ്കുകളുമായി നിരന്തരമായി ചർച്ചചെയ്ത് അവശേഷിക്കുന്ന മുഴുവൻ തുകയും നല്കുന്നതിനാവശ്യമായ വായ്പ ഓണത്തിന് മുമ്പേതന്നെ അനുവദിപ്പിക്കുകയും ചെയ്‌തു. എന്നാൽ, ബാങ്കുകളുടെ വായ്പാനടപടിക്രമങ്ങൾ മൂലം വിതരണത്തിൽ കാലതാമസമുണ്ടായി. ചുരുക്കം കർഷകർക്കെങ്കിലും ഇതുമൂലം നേരിട്ട പ്രയാസം ഇനിയാവർത്തിക്കരുതെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു

Related posts

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യും കൂ​ട്ടി

Aswathi Kottiyoor

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി കര്‍ഷകരുടെ ഉപരോധം; പ്രതിഷേധം ആളിക്കത്തുന്നു.

Aswathi Kottiyoor

വ​​ള​​ര്‍​ത്തു​​നാ​​യ്ക്ക​​ള്‍​ക്ക് ലൈ​​സ​​ന്‍​സ്​: ഓ​​ണ്‍​ലൈ​​ന്‍ സം​​വി​​ധാ​​ന​കാ​ര്യ​ത്തി​ൽ കോ​ട​തി സ​​ര്‍​ക്കാ​​ർ നി​ല​പാ‌​ട് തേ​​ടി

Aswathi Kottiyoor
WordPress Image Lightbox