23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അതിശക്തമായ മഴ; പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ
Uncategorized

അതിശക്തമായ മഴ; പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലാകെ കനത്ത നാശനഷ്ടവും വെള്ളക്കെട്ടുമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകൾ നീണ്ട് നിന്ന മഴയിൽ ടെക്നോപാര്‍ക്കിലടക്കം വെള്ളം കയറി. നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ജനം ദുരിതത്തിലായി. ഗ്രാമീണ മേഖലകളിൽ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Related posts

വാല്‍പ്പാറയിൽ തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്ത് കരടി; ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor

എബ്രഹാമിന്റെ മരണം: കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടർ; രണ്ടാമത്തെ ചർച്ചയും പരാജയം

Aswathi Kottiyoor

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox