26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴ; അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാമ്പുകൾ എത്തിക്കണമെന്ന് മന്ത്രി കെ.രാജൻ
Uncategorized

പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴ; അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ കാമ്പുകൾ എത്തിക്കണമെന്ന് മന്ത്രി കെ.രാജൻ

പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴയാണ് നിലവിലേതെന്ന് മന്ത്രി കെ.രാജൻ. സംസ്ഥാനത്ത് മഴ കഠിനം അല്ലെങ്കിലും തുടർച്ചയായി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 211 എം എം മഴ എയർപോർട്ട് സമീപത്ത് പെയ്തു. നഗരത്തിൽ 118 എം എം പെയ്തു.ഇതിനോടകം തന്നെ വിവിധ പ്രദേശങ്ങളിലായി 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 577 പേര് ക്യാമ്പുകളിലുണ്ട്. 17 ക്യാമ്പുകളിൽ 15 എണ്ണം നഗരത്തിലാണ്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ചില പ്രദേശങ്ങളിൽ ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്നും അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിൽ എത്തിക്കണമെന്നും മന്ത്രി നിർദേശം നൽകി.

കാലാവസ്ഥ പ്രവചനത്തിൽ ഒരു പ്രശ്‌നവും വന്നിട്ടില്ലെന്നും കേരളത്തിൽ ചിലപ്പോൾ കാലാവസ്ഥ പ്രവചനതീതമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related posts

കുർബാന ക്രമം;ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ.

Aswathi Kottiyoor

കർണാടകത്തിൽ കാറപകടത്തിൽ 7 പേർ മരിച്ചു.

Aswathi Kottiyoor

മോഷണക്കേസില്‍ യുവാവിനെ ചോദ്യം ചെയ്തു, അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; യോഗം ചേര്‍ന്ന് ഉന്നത പൊലീസ് സംഘം

Aswathi Kottiyoor
WordPress Image Lightbox