26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • എലിപ്പനി സാധ്യത; അതീവ ജാ​ഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Kerala

എലിപ്പനി സാധ്യത; അതീവ ജാ​ഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ എലിപ്പനി സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോ​ഗ്യവിഭാ​ഗം നിർദേശിച്ചു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകും.

ദുരിതമനുഭവിക്കുന്നവർ, രക്ഷാപ്രവർത്തകർ, മൃ-​​​ഗങ്ങളെ പരിപാലിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന്‌ സൗജന്യമായി ലഭിക്കും. പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗസാദ്ധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് പനി അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടണം. അസുഖ വിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കണം.

Related posts

ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഗീ​താ​ഞ്ജ​ലി ശ്രീ​ക്ക് ബു​ക്ക​ർ പുരസ്കാരം

Aswathi Kottiyoor

പൊതുവിദ്യാലയം ഇഷ്ടയിടമായി ; ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ കൂടുതലായി എത്തി : മുഖ്യമന്ത്രി

Aswathi Kottiyoor

ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ തിങ്കളാഴ്‌ച ;ഇന്നലെ റെക്കോഡ്‌

Aswathi Kottiyoor
WordPress Image Lightbox