23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; നവംബർ അഞ്ചു മുതൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്
Uncategorized

പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; നവംബർ അഞ്ചു മുതൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നത്.തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തുന്നുണ്ട്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.

Related posts

കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സിഡബ്ല്യുസി അംഗമായ അഭിഭാഷകക്കെതിരെ കേസ്, സിപിഎം നേതാവായ ഭർത്താവ് ഒന്നാം പ്രതി

Aswathi Kottiyoor

എങ്ങുമെത്താതെ ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി, റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി

Aswathi Kottiyoor

സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ധൃതി വേണ്ട; ഗവര്‍ണറുടെ നിലപാടറിയാന്‍ സി.പി.എം

Aswathi Kottiyoor
WordPress Image Lightbox