23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘ബില്ലുകളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി നേരിട്ടെത്തണം’; കലാമണ്ഡലം ചാൻസലർ നിയമനത്തെയും വിമർശിച്ച് ഗവർണർ
Uncategorized

‘ബില്ലുകളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി നേരിട്ടെത്തണം’; കലാമണ്ഡലം ചാൻസലർ നിയമനത്തെയും വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതേ മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ഗവർണർ. ബില്ലുകൾ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.മുഖ്യമന്ത്രിയാണ് സർവകലാശാലകളുടെ ചാൻസലറായി തുടരാൻ ആവശ്യപ്പെട്ടത്. പക്ഷേ ചാൻസലറായി തുടരാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കുന്നില്ല. ബില്ലുകളിൽ തനിക്ക് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ബില്ലുകളെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചേ പറ്റൂ. മുഖ്യമന്ത്രി അയച്ച മന്ത്രിമാർക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുന്നില്ല. താൻ പിന്നെ ആരോടാണ് കാര്യങ്ങൾ ചോദിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു.കലാമണ്ഡലം ചാൻസലർ സാലറി ചോദിച്ചതിൽ എന്താണ് തെറ്റ്? അദ്ദേഹത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. സൗജന്യ സേവനം ചെയ്യേണ്ട ആവശ്യകത എന്താണെന്നും ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ കലാമണ്ഡലം ചാൻസലറായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ചാൻസലർ എന്ന നിലയിൽ തനിക്ക് ശമ്പളം നൽകേണ്ടതില്ലെന്നും പുറത്തുനിന്നുള്ള ആളെ നിയമിക്കുമ്പോൾ അതല്ല സ്ഥിതിയെന്നും ഗവർണർ.

Related posts

എഐ ക്യാമറകൾ സ്ഥാപിച്ചതിന് സർക്കാർ പണം നൽകിയില്ല; കെൽട്രോൺ പ്രതിസന്ധിയിൽ

Aswathi Kottiyoor

മദ്യപിക്കാൻ പണം നൽകിയില്ല; കൊല്ലത്ത് മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു

Aswathi Kottiyoor

വളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ –

Aswathi Kottiyoor
WordPress Image Lightbox