26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘ഓപ്പറേഷൻ അജയ്’; ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി
Uncategorized

‘ഓപ്പറേഷൻ അജയ്’; ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് അനുസരിച്ചുള്ള ആദ്യ വിമാനമാണ് ഡൽഹിയിലെത്തിയത്. രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. AI 1140 വിമാനത്തിൽ മലയാളികൾ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്.മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു.ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.ഇസ്രായേലിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർസൗരഭ് ജെയിൻ അറിയിച്ചിരുന്നു.

Related posts

വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമം; തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം

Aswathi Kottiyoor

നീതി പ്രതീക്ഷിക്കേണ്ടത് ആരില്‍ നിന്ന് ? കണ്ണൂരിലെത്തിയ മണിപ്പുര്‍ വിദ്യാര്‍ഥികള്‍

Aswathi Kottiyoor

നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ചു, ഭർത്താവിന് ദാരുണാന്ത്യം, യുവതി ​ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox