26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷം മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ചു; 12 കാരനെതിരെ പരാതി
Uncategorized

ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷം മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ചു; 12 കാരനെതിരെ പരാതി

ഡെറാഡൂണിലെ റായ്പൂർ ഏരിയയിൽ 12 വയസുകാരൻ മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്ന ഏഴ് വയസുകാരനെ അശ്ലീല വീഡിയോകൾ കാണിച്ച് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്.കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഇരയുടെ പിതാവ് ബുധനാഴ്ച പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ തനിച്ചായിരുന്ന മകനെ 12 വയസ്സുള്ള അയൽവാസി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി അകത്ത് കടന്നത്. തന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകൾ കാണിക്കുകയും പിന്നീട് മകനെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാരോട് ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ട ശേഷം പ്രതി വീട്ടിൽ നിന്ന് പോയതെന്നും പിതാവ് പരാതിയിൽ ഉന്നയിക്കുന്നു.പീഡനം നടന്ന അടുത്ത ദിവസം തന്നെ രണ്ട് കുടുംബങ്ങളും സംഭവത്തെക്കുറിച്ച് അറിഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകിയിരുന്നില്ലെന്ന് . 12 വയസുകാരനെ മറ്റൊരു പട്ടണത്തിലെ ബന്ധുവീട്ടിലേക്ക് അയക്കാമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും പ്രതിയുടെ വീട്ടുകാർ ഇരയുടെ കുടുംബത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണിത്.

Related posts

ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ്, അനാദരവ് കാട്ടി എസ്എഫ്ഐ നേതാവ്; അറസ്റ്റു രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു

Aswathi Kottiyoor

ജില്ലാതല കായികമേള 5ന് അഴീക്കോട്*

Aswathi Kottiyoor

‘ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ ആവശ്യങ്ങൾ പരിഹരിച്ച് സമരം തീർപ്പാക്കണം’; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox