തിരുവനന്തപുരം : തിരുവനത്തപുരം നാവായിക്കുളം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള ഔട്ടർ റിംഗ് റോഡ് പദ്ധതിയിൽ സർവ്വത്ര ഒളിച്ചുകളി. കല്ലിടൽ പൂർത്തിയാക്കി എട്ടുമാസം പിന്നിടുമ്പോഴും പദ്ധതിയുടെ ഡിപിആർ പുറത്തുവിടുന്നില്ല. സാമൂഹിക ആഘാത പഠനം നടത്തിയെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെടുമ്പോൾ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പഠനം നടന്നതിനെക്കുറിച്ച് ഞങ്ങളുടെ പക്കൽ വിവരങ്ങളില്ലെന്നാണ് പഞ്ചായത്തുകളും വില്ലേജുകളും നൽകിയ മറുപടി.ഭൂമിവിട്ടുനൽകി മാസങ്ങൾ പിന്നിട്ടിട്ടും പണം കിട്ടാതെ നിരവധി കുടുംബങ്ങളാണ് വലയുന്നത്. പ്രമാണങ്ങൾ റവന്യു ഉദ്യോഗസ്ഥർ കൊണ്ടുപോയതോടെ വായ്പയെടുത്ത് മക്കളുടെ വിദ്യാഭ്യാസം നടത്താനാകാത്തർ, കല്യാണം മുടങ്ങിയവർ, വാടക വീട്ടിലേക്ക് മാറിയവരൊക്കെ സങ്കടങ്ങൾ പങ്കുവയ്ക്കുന്നു.