24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • യു.ഡി.എഫ് ജനകീയ പ്രക്ഷോഭ പദയാത്രക്ക് കൊട്ടിയൂർ പാൽച്ചുരത്ത് തുടക്കം
Uncategorized

യു.ഡി.എഫ് ജനകീയ പ്രക്ഷോഭ പദയാത്രക്ക് കൊട്ടിയൂർ പാൽച്ചുരത്ത് തുടക്കം

കൊട്ടിയൂർ : യു. ഡി. എഫ് ജനകീയ പ്രക്ഷോഭ പദയാത്രക്ക് കൊട്ടിയൂർ പാൽച്ചുരത്ത് തുടക്കം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും വന്യമൃഗ ശല്യവവും, കാർഷിക വിളകളുടെ വില തകർച്ചയും തടയുക, ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം പുനസ്ഥാപിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ജനകീയ പ്രക്ഷോപത്തിന്റെ ഭാഗമായി കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്രക്ക് കൊട്ടിയൂർ പാൽച്ചുരത്ത് തുടക്കമായി.

പാൽച്ചുരം പുതിയങ്ങാടിയിൽ ആരംഭിച്ച പദയാത്ര പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ലിസി ജോസഫ്,ജോസഫ് വെട്ടിക്കാപ്പള്ളി, ജോൺ മഞ്ജുവള്ളി തുടങ്ങിയവർ സംസാരിച്ചു. പദയാത്ര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ചുങ്കക്കുന്നിൽ സമാപിച്ചു. ചുങ്കക്കുന്ന് ടൗണിൽ വച്ച് നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു

Related posts

സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ, മെയ് 20ന് കേരളത്തിൽ മടങ്ങിയെത്തും

Aswathi Kottiyoor

സ്ത്രീയുമായി മൽപ്പിടിത്തം, താഴെ വീണു, സുരേന്ദ്രൻ എഴുന്നേറ്റില്ല; ഇടുക്കി മരണത്തിൽ പോസ്റ്റ്മോര്‍ട്ടം നിര്‍ണായകം

Aswathi Kottiyoor

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം; അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം

Aswathi Kottiyoor
WordPress Image Lightbox