കഴിഞ്ഞദിവസമാണ് കാട്ടാന ഉളിക്കല്‍ ടൗണിലിറങ്ങിയത്. ജനവാസ മേഖലയില്‍ തന്നെ ആന തുടര്‍ന്നതോടെ ജാഗ്രതാനിര്‍ദേശങ്ങള്‍ വനംവകുപ്പും പൊലീസ് പുറപ്പെടുവിച്ചിരുന്നു. നിരവധി തവണ പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും വയത്തൂരിലുള്ള ജനവാസ മേഖലയിലെ ഒരു കശുമാവിന്‍ തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. തുരത്താന്‍ വൈകുന്ന സാഹചര്യത്തില്‍ ടൗണിലെ കടകള്‍ അടയ്ക്കാനും വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയും നല്‍കിയിരുന്നു. ഉളിക്കലിലെ ഒന്‍പത് മുതല്‍ 14 വരെയുള്ള വാര്‍ഡുകളിലെ തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവച്ചിരുന്നു.
- Home
- Uncategorized
- ‘ആനയെ തുരത്തിയത് ആളുകളെ ഒഴിപ്പിച്ച ശേഷം, ജോസ് എങ്ങനെ മുന്നിലകപ്പെട്ടെന്ന് അറിയില്ല’: വനംവകുപ്പ്
previous post