20.8 C
Iritty, IN
November 23, 2024
  • Home
  • Iritty
  • ഉളിക്കൽ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി കാട്ടുകൊമ്പൻ ഭയന്നോടിയ ആറു പേർക്ക് പരിക്ക്
Iritty

ഉളിക്കൽ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി കാട്ടുകൊമ്പൻ ഭയന്നോടിയ ആറു പേർക്ക് പരിക്ക്

ഉളിക്കൽ: കർണ്ണാടക വന മേഖലയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഉളിക്കൽ ടൗണിലെത്തിയ കാട്ടുകൊമ്പൻ ഉളിക്കൽ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത് ഒരു പകൽ മുഴുവൻ. ആനയെക്കണ്ട് ഭയന്നോടുന്നതിനിടെ ആറുപേർക്ക് വീണ് പരിക്കേറ്റു. എന്നാൽ അഞ്ചു മണിക്കൂറോളം ടൗണിന് സമീപത്തെ പള്ളിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാന അക്രമകാരിയാകാഞ്ഞത് വലിയ ആശ്വാസമായി. ആനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം നടന്നെങ്കിലും വൈകീട്ട് വരെ കാട്ടിലേക്ക് എത്തിക്കൽ വിജയിച്ചില്ല. ഉളിക്കൽ ടൗണിൽ നിന്നും ആനയെ മറ്റൊരിടത്തേക്ക് മാറ്റാൻ കഴിഞ്ഞെങ്കിലും ആശങ്ക ഒഴിയുന്നില്ല.

Related posts

കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ

Aswathi Kottiyoor

ആറളം ഫാം മാതൃകാ പച്ചക്കറി ക്ലസ്റ്റർ കൃഷിയിടത്തിൽ കാട്ടാനകളുടെ വിളയാട്ടം – നിരവധി വാഴകളും പച്ചക്കറികളും നശിപ്പിച്ചു…

Aswathi Kottiyoor

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മുങ്ങി മരണമെന്ന് മൃതദേഹ പരിശോധന റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox