24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • റബർ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമേകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്
Kerala

റബർ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമേകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്

റബർ അധിഷ്ഠിത വ്യവസായ രംഗത്തെ പ്രമുഖ കേന്ദ്രമായ റബർ പാർക്ക്, വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ റബർ അധിഷ്ഠിത വ്യവസായ മേഖലയിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. റബർ വ്യവസായങ്ങളുടെ നവീകരണത്തിനും ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നതാണിത്. ഇതിന്റെ ഭാഗമായി റബർ പാർക്ക് ഓഫീസിൽ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. റബർ പാർക്ക് എംഡി ജോർജ് വി. ജയിംസ്, കുസാറ്റ് പ്രൊഫസർ ഡോ. പ്രശാന്ത് രാഘവൻ, റിട്ട. പ്രൊഫസർ ഡോ. റാണി ജോസഫ്, എൻപിഒഎൽ സീനിയർ സയന്റിസ്റ്റ് ഡോ. അണ്ണാദുരൈ, ക്രൈസ്റ്റ് കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ജോയ് തോമസ്, റബർ പാർക്ക് മാനുഫാക്ചറിങ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രതാസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

24 ഇനം സർട്ടിഫിക്കറ്റുകൾക്ക് ഐടി വകുപ്പിന്റെ ഫീസ് ഉത്തരവ് ലംഘിച്ച്

Aswathi Kottiyoor

ആക്രി ശേഖരിക്കുന്നവർക്ക് യൂണിഫോം

Aswathi Kottiyoor

അരിവില കുത്തനെ ഉയരുന്നു; വില നിയന്ത്രണത്തില്‍ ഇടപെടുന്നെന്ന് ഭക്ഷ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox