22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്‌എഫ്‌ഇ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായ 
ചിട്ടിസ്ഥാപനം : മന്ത്രി ബാലഗോപാൽ
Kerala

കെഎസ്‌എഫ്‌ഇ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായ 
ചിട്ടിസ്ഥാപനം : മന്ത്രി ബാലഗോപാൽ

കെഎസ്‌എഫ്‌ഇയുടെ ബിസിനസ്‌ ഒരു ലക്ഷം കോടിയിലേക്ക്‌ ഉയർത്താനാകുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിൽ 76,000 കോടിയുടെ ബിസിനസുണ്ട്‌. സർക്കാർ ചിട്ടിസ്ഥാപനങ്ങളിൽ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാകുന്നത്‌ കെഎസ്‌എഫ്‌ഇയിലാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌എഫ്‌ഇയുടെ മൊബൈൽ ആപ് ‘കെഎസ്‌എഫ്‌ഇ പവർ’ ന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഏതൊരു മ്യൂച്ചൽ ഫണ്ടിനേക്കാളും ആദായം കെഎസ്‌എഫ്‌ഇ ചിട്ടിയിലൂടെ ലഭിക്കും. നിലവിൽ 30–-32 ശതമാനം വാർഷിക വളർച്ചയാണ്‌ കെഎസ്‌എഫ്‌ഇക്ക്‌. കെഎസ്‌എഫ്‌ഇയുടെ മൂലധനം വർധിപ്പിക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. പുതിയ ഡയമണ്ട്‌ ചിട്ടിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. സർക്കാരിനു ഗ്യാരന്റി കമീഷനായി കെഎസ്‌എഫ്‌ഇ നൽകുന്ന 56.74 കോടി രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി.

മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, ഡയറക്‌ടർ കെ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
‘കെഎസ്‌എഫ്‌ഇ പവർ’ എന്ന മൊബൈൽ ആപ്പിലൂടെ ചിട്ടി മാസത്തവണകൾ അടയ്‌ക്കാനും പ്രോക്‌സി നൽകാനും അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനും സാധിക്കും.

Related posts

ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ച് മ​ന്ത്രി​മാ​ർ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കു​ന്നു

Aswathi Kottiyoor

കൃഷി വകുപ്പിൽ ഇനി പദ്ധതി നടത്തിപ്പുകാർ തന്നെ ക്രമക്കേടും പരിശോധിക്കും

Aswathi Kottiyoor

പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox