21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേരളം നടുങ്ങിയ ക്രൂരത: ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ
Uncategorized

കേരളം നടുങ്ങിയ ക്രൂരത: ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ

പത്തനംതിട്ട: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്.

കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകൾ.

Related posts

അമൃത്, ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് തുടക്കം ബൃഹത് പദ്ധതിയിലൂടെ പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും

Aswathi Kottiyoor

ഹാജിറയുടെ വയറ്റില്‍ നിരവധി കുത്തുകള്‍, അഭയം തേടിയത് ടോയിലറ്റില്‍’; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Aswathi Kottiyoor

ജെന്‍സന് ആന്തരിക രക്തസ്രാവം, സാധ്യമായതെല്ലാം ചെയ്യുമെന്നും ഡോക്ടര്‍മാര്‍

Aswathi Kottiyoor
WordPress Image Lightbox