24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മക്ക് വിട; അന്ത്യം 101ാം വയസ്സിൽ
Uncategorized

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മക്ക് വിട; അന്ത്യം 101ാം വയസ്സിൽ

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാർ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.

2018 ൽ നാരീശക്തി പുരസ്കാരം നേടി. മോദിയെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തിയത് വലിയ വാർത്തയായിരുന്നു. ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു കാർത്ത്യായനി അമ്മ. കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡിൽ നാരീശക്തി പുരസ്കാര ജേതാവായ കാർത്ത്യായനി അമ്മയുടെ ഫ്ലോട്ടും ഉൾപ്പെടുത്തിയിരുന്നു. മക്കൾ അനുവദിച്ചാൽ തുടർന്ന് പഠിക്കണമെന്ന് കാർത്ത്യായനി അമ്മ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Related posts

മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നു, യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; ഫൈവ്സ്റ്റാർ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

Aswathi Kottiyoor

വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Aswathi Kottiyoor

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox