• Home
  • Uncategorized
  • *റേഷൻ കാർഡുകൾ BPL കാർഡിലേക്കു മാറ്റാൻ വീണ്ടും അവസരം; രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെച്ചോളൂ…*
Uncategorized

*റേഷൻ കാർഡുകൾ BPL കാർഡിലേക്കു മാറ്റാൻ വീണ്ടും അവസരം; രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെച്ചോളൂ…*

നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ വീണ്ടും അവസരം വരുന്നു. അക്ഷയ കേന്ദ്രം വഴി *10.10.2023 മുതൽ 20.10.2023 വരെയാവും* സമയപരിധി. എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

*താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*

*1. കാർഡിലെ ഏതെങ്കിലും അംഗം:-*

a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ

b. ആദായ നികുതി ദായകൻ

c. സർവീസ് പെൻഷണർ

d. 1000+ ചതുരശ്ര അടി വീട് ഉടമ

e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ

f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)

*2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി*

a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)

*മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.*

a. ആശ്രയ പദ്ധതി

b. ആദിവാസി

c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ

d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

*ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.*

*മാർക്ക് ഘടകങ്ങൾ :-*

1. 2009 ലെ BPL സർവേ പട്ടിക അംഗം/BPL അർഹതയുള്ളവർ

2. ഹൃദ്രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിൻ്റെ അവസ്ഥ

8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, IAY, LIFE തുടങ്ങിയവ:)

9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

*അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.*

*ആവശ്യമായ രേഖകൾ:*

*👉 വരുമാന സർട്ടിഫിക്കറ്റ്*

*👉ആശ്രയ വിഭാഗം:*

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം

*👉ഡയാലിസിസ് ഉൾപ്പെടെ ഗുരുതര മാരക രോഗങ്ങൾ ഉള്ളവർ :*

ചികിത്സാ രേഖകളുടെ പകർപ്പുകൾ

*👉പട്ടിക ജാതി /വർഗ്ഗം :*

തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

*👉ഗൃഹനാഥ വിധവയാണെങ്കിൽ :*

വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.
*👉സ്വന്തമായി സ്ഥലം ഇല്ലാത്തവർ :*

വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത സർട്ടിഫിക്കറ്റ്

*👉2009 ലെ BPL പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്നാൽ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ :*

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം

*👉ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :*

വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

*👉റേഷൻ കാർഡിൽ നൽകിയിട്ടുള്ള കെട്ടിട വിസ്തീർണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിൽ :*

പഞ്ചായത്ത് സെക്രട്ടറി നൽകുന്ന വീടിന്റെ വിസ്തീർണം കാണിക്കുന്ന സാക്ഷ്യപത്രം

*👉2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ :*

പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സാക്ഷ്യപത്രം

*👉സ്വന്തമായി വീടില്ലെങ്കിൽ :*

പഞ്ചായത്ത് സെക്രട്ടറിയുടെ ഭവന രഹിത സാക്ഷ്യപത്രം

*👉ഭിന്നശേഷി ഉള്ളവർ:*

ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ/ഡിസബിലിറ്റി സർട്ടിഫിക്കറ്റ്

……….

Related posts

പേരാവൂർ പഞ്ചായത്തിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

Aswathi Kottiyoor

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം; ഫോമുകൾ ഇ-ഫയലിംഗിന് ലഭ്യമാണ്

Aswathi Kottiyoor

ഇടിമിന്നലോടെ മഴ, മലയോര മേഖലകളിൽ ജാഗ്രത വേണം, ഉയർന്ന തിരമാലകൾക്ക് സാധ്യത; ഇന്നും മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox