22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ പോർട്ടൽ ആരംഭിച്ചു
Kerala

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ പോർട്ടൽ ആരംഭിച്ചു

വിദേശത്ത് വച്ച് മരണം സംഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായമായി ഇന്ത്യ ഗവർമെന്റിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇ – ക്ലിയറൻസ് ഫോർ ആഫ്റ്റർ ലൈഫ് റിമൈൻസ് ( E-CARE ) എന്ന പോർട്ടൽ ആരംഭിച്ചു. https // ecare.mohfw.gov. in. എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള അനുമതിക്ക്‌ വേഗം കൂട്ടും. ഇനിമുതൽ ഈ പോർട്ടിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്.മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾക്ക് വേഗത്തിലുള്ള അനുമതിയും ക്ലിയറൻസും ഉറപ്പാക്കുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. സമയാസമയങ്ങളിൽ അലർട്ടുകളും ലഭിക്കും. ക്ലിയറൻസ് പ്രക്രിയ ഏത് ഘട്ടത്തിൽ ആണെന്ന് സൈറ്റിൽ പരിശോധിക്കാനും സംവിധാനം ഉണ്ട്. ഇ കെയർ പോർട്ടിൽ രജിസ്റ്റർ ചെയ്‌താൽ സാധാരണ ഗതിയിൽ നാല് മണിക്കൂർ കൊണ്ട് കൺഫോർമേഷൻ ലഭിക്കും. വിദേശത്ത് വച്ച് പ്രവാസിയുടെ മരണം സംഭവിച്ചാൽ ആവശ്യമായ രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

Related posts

കുതിച്ചുയര്‍ന്ന് കൊവിഡ്; 4459 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 15 മരണം

Aswathi Kottiyoor

*ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*

Aswathi Kottiyoor

പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി; മന്ത്രി മുതൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർവരെ ഫീൽഡിൽ ഇറങ്ങണം -മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox