തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിലടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിൽ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്. ഹരിദാസിന്റെ സുഹൃത്താണെങ്കിലും ബാസിദിനും തട്ടിപ്പിൽ പങ്കുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴികൾ. ഇതുമൂലം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബാസിതും എത്തിയിരുന്നില്ല.
- Home
- Uncategorized
- നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന്‍, ഒന്നും ഓർമ്മയില്ലെന്ന് മൊഴി