22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഇന്ന് ലോക തപാൽ ദിനം:നവീകരണ’ ആശയങ്ങളുമായി ഒരു തപാൽ ദിനം കൂടി
Uncategorized

ഇന്ന് ലോക തപാൽ ദിനം:നവീകരണ’ ആശയങ്ങളുമായി ഒരു തപാൽ ദിനം കൂടി

എല്ലാ വര്‍ഷവും ഒക്ടോബര്‍ 9 നാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുള്ള രാജ്യങ്ങളില്‍ ഈ ദിനം ആചരിക്കുന്നു. ആഗോള പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷമാണ് ഈ ദിനം ആചരിക്കുന്നത്. 1874ല്‍ ബേണ്‍ ഉടമ്പടി പ്രകാരം സ്വിസ്സര്‍ലാന്‍ഡിലാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) പ്രവര്‍ത്തനം ആരംഭിച്ചത്. നൂറ്റാണ്ടുകളായി പോസ്റ്റല്‍ സംവിധാനം തങ്ങളുടെ സേവനം തുടരുകയാണ്.വ്യക്തിപരമായ കത്തുകള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങി ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പിങ് പാക്കേജുകള്‍ തുടങ്ങിയവ എല്ലാം ഉപഭോക്താവിന്റെ കൈകളില്‍ സുരക്ഷിതമായി എത്തുന്നതിന് ഇന്നും തപാൽ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആദ്യമായി ഒരു പൊതു പോസ്റ്റല്‍ സേവന മാര്‍ഗം ആരംഭിച്ചത്, ബിസി 27-ാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ഭരിച്ച വിഖ്യാതനായ ചക്രവര്‍ത്തി അഗസ്റ്റസ് സീസറാണ്. ഇന്ന് ഡിജിറ്റലൈസേഷന്റെ കാലഘട്ടത്തില്‍ ജീവിക്കുമ്പോഴും തപാൽ വകുപ്പ് ഇന്നും സേവനം തുടരുന്നതായി കാണാം.

Related posts

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; റോഡരികിലേക്ക് ഇടിച്ചു കയറി, യാത്രക്കാർക്ക് പരിക്കില്ല

Aswathi Kottiyoor

തമിഴ്നാട്ടിലെ പ്രളയം; കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി

Aswathi Kottiyoor

പതിനഞ്ച് കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox