22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി മുറവിളി
Kerala

കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി മുറവിളി

കൊ​ട്ടി​യൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ലും പ്ര​ള​യ​ങ്ങ​ളി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ കൊ​ട്ടി​യൂ​ർ-​പാ​ൽ​ചു​രം-​വ​യ​നാ​ട് ചു​രം​പാ​ത പു​നഃ​നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. പാ​ത പു​ന​ർ നി​ർ​മി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പാ​ത സം​ര​ക്ഷ​ണ സ​മി​തി പ​റ​യു​ന്നു. നി​ല​വി​ൽ അ​മ്പ​തോ​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റുക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ത​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി ക​ട​ന്നു​പോ​കു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ക്ര​ഷ​റു​ക​ളു​ടെ​യും ക്വാ​റി​ക​ളു​ടെ​യും വാ​ഹ​ന പ്ര​വാ​ഹ​വും പാ​ത​യി​ലു​ണ്ടെ​ങ്കി​ലും പു​ന​ർ​നി​ർ​മാ​ണ​വും നീ​ളു​ക​യാ​ണ്.

ഇ​തി​നി​ടെ കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് ചു​രം​ര​ഹി​ത പാ​ത​ക്കാ​യി ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ കൊ​ടു​മു​ടി ക​യ​റു​മ്പോ​ഴും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ രേ​ഖ​ക​ൾ സ​ർ​ക്കാ​ർ ഫ​യ​ലി​ൽ വി​ശ്ര​മി​ക്കു​ന്നു​ണ്ട്. അ​പ​ക​ടം പ​തി​വാ​യ പാ​ൽ​ച്ചു​രം ബോ​യ്സ് ടൗ​ൺ പാ​ത​യേ​ക്കാ​ൾ പ​ഴ​ക്ക​മു​ണ്ട് പാ​ൽ​ച്ചു​ര​ത്തി​നും ബ​ദ​ൽ​പാ​ത എ​ന്ന ആ​വ​ശ്യ​ത്തി​നും.

 
നി​ല​വി​ലെ പാ​ത​ക്ക് പ​ക​ര​മാ​യി ത​ല​പ്പു​ഴ 44ാം മൈ​ൽ, താ​ഴെ പാ​ൽ​ചു​രം-​അ​മ്പാ​യ​ത്തോ​ട് ബ​ദ​ൽ​പാ​ത വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ താ​ൽ​പ​ര്യം. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും വ​കു​പ്പു മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ലം പ​ല​കു​റി പ​ഠ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങി.

ബ​ദ​ൽ റോ​ഡ് എ​ന്ന ആ​വ​ശ്യം പാ​ത മ​ണ്ണി​ടി​ഞ്ഞും ഉ​രു​ൾ​പ്പൊ​ട്ടി​യും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​മ്പോ​ൾ ശ​ക്ത​മാ​വു​ക​യും പി​ന്നീ​ട് ചു​രം തു​റ​ക്കു​ന്ന​തോ​ടെ പ​രി​ഗ​ണ​ന ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല​ത്ത് അ​ഞ്ചോ​ളം ത​വ​ണ​യാ​ണ് പാ​ൽ​ച്ചു​ര​മി​ടി​ഞ്ഞ​ത്.

ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​മ്പാ​യ​ത്തോ​ട്നി​ന്ന് താ​ഴേ പാ​ൽ​ച്ചു​രം വ​ഴി വ​ന​ത്തി​ലൂ​ടെ ത​ല​പ്പു​ഴ​ക്ക​ടു​ത്ത് 44ാം മൈ​ലി​ൽ പ്ര​ധാ​ന പാ​ത​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​ണ് നി​ർ​ധി​ഷ്ട ബ​ദ​ൽ റോ​ഡ്. ചു​ര​മു​ണ്ടാ​വി​ല്ല എ​ന്ന​താ​ണ് റോ​ഡ് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണം.

എ​ന്നാ​ൽ വ​ന​ത്തി​ന്റെ സാ​ന്നി​ധ്യം പ​ദ്ധ​തി ന​ട​ക്കാ​തെ പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. കൂ​പ്പ് റോ​ഡ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന വ​ഴി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​താ​യി. 1973ൽ ​കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ അ​പേ​ക്ഷ​യി​ൽ കൊ​ട്ടി​യൂ​ർ നി​ബി​ഡ വ​ന​ത്തി​ൽ 1361 മീ​റ്റ​ർ നീ​ള​ത്തി​ലും എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ലും റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് പ​ഞ്ചാ​യ​ത്തി​നു സ്ഥ​ലം ലീ​സി​നു ന​ൽ​കി. നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി അ​ന്ന​ത്തെ കൂ​പ്പ് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ദു​ർ​ഘ​ട​മാ​യ ചു​രം​പാ​ത കൊ​ട്ടി​യൂ​ർ വ​യ​നാ​ട് പാ​ത​യാ​ണ്. വീ​തി​കു​റ​ഞ്ഞ​തും ചെ​ങ്കു​ത്താ​യ​തു​മാ​ണ് ഈ ​പാ​ത. ബോ​യ്സ് ടൗ​ൺ മു​ത​ൽ അ​മ്പാ​യ​ത്തോ​ടി​ൽ ചു​രം അ​വ​സാ​നി​ക്കു​ന്നി​ടം വ​രെ പാ​ത​യു​ടെ നീ​ളം എ​ട്ടു കി​ലോ​മീ​റ്റ​റാ​ണ്. 5 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളാ​ണ് പാ​ത​യി​ലു​ള്ള​ത്. പാ​ത ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പോ​ലും വൈ​കു​ന്ന​തും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു​ണ്ട്.

Related posts

സംസ്ഥാന ഇടപെടൽ ഫലംകണ്ടു: ഹജ്ജ്‌ യാത്രയ്‌ക്ക്‌ കരിപ്പൂരും കണ്ണൂരും കൂടി

Aswathi Kottiyoor

പുതിയ പാസ്പോർട്ടിനായി അപേക്ഷ നൽകിയാൽ വരുന്ന പൊലീസ് വേരിഫിക്കേഷൻ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്.

Aswathi Kottiyoor

മാപ്പ് പോരെന്ന് പെൺകുട്ടി, നഷ്ടപരിഹാരം നൽകണമെന്ന് പിങ്ക് പോലീസിനോട് ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox